ചെഞ്ചോരപ്പൂക്കളേ
ചെറു ചുവപ്പിന്നിതൾകളേ
ചുടു രക്തമീ മണ്ണിൽ
വെറുപ്പിൻ
കറുപ്പ് തേക്കുന്നു,
ആദ്യമാദ്ദ്യത്തിൽ കയ്യിൽ
കൊടി മരങ്ങളേന്തുന്നു,
ചുവപ്പിനറ്റമാ കൊടി
വിണ്ണിൽ
പറപറക്കുന്നു;
വെറുപ്പിൻ ചുവപ്പിനായവർ
ചങ്കു കീറുന്നു,
ചങ്കു കീറുന്നു,
ചരമഗീതത്താൽ
ചതിയിൽ കത്തി കേറ്റുന്നു,
ചെഞ്ചോരപ്പൂക്കളേ
ചെറു ചുവപ്പിന്നിതൾകളേ
ചുടു രക്തമീ മണ്ണിൽ
വെറുപ്പിൻ
കറുപ്പ് തേക്കുന്നു,
പൊലിഞ്ഞു പോയരാ നെഞ്ചിൽ
വീണ്ടുമീ മർത്യർ
ഭാരമായൊരു
ചുവന്ന റീത്ത് വെക്കുന്നു
ഇങ്കുലാബുമങ്കലാപ്പുമായ്!
പട്ടിണിമാറ്റാൻ കാളവണ്ടിയോട്ടുന്ന
പാവമാ സഖാവിന്നിനന്ത്യവിശ്രമം,
ചുവപ്പിൻ കോട്ടയിൽ
ചെഞ്ചോര കൈകളാൽ ,
പൊട്ടി വീണ കണ്ണടയും
അറ്റുവീണ കൈകളും
പെറ്റിയായി കേസെടുത്ത്
ചുവപ്പിനാൽ തളക്കുമവർ ,
ചെഞ്ചോരപ്പൂക്കളേ
ചെറു ചുവപ്പിന്നിതൾകളേ
ചുടു രക്തമീ മണ്ണിൽ
വെറുപ്പിൻ
കറുപ്പ് തേക്കുന്നു,
മരിച്ചൊരാത്മാവോതിടും,
പ്രിയരേ....
നെരച്ചൊരീ വാദം
പൊളിച്ചിടാനായ്;
വളമിട്ടൊന്നിനേം
വളർത്തരുതാരും
വിളവു തിന്നുന്ന
കളകളൊന്നിനേയും,
ചിതറി വീണൊരു
രക്ത തുള്ളിയിൽ
ചെറുതായ് കാണാം,
കരയുമൊരായിരം
ചിത്തങ്ങളെ
ചെഞ്ചോരപ്പൂക്കളേ
ചെറു ചുവപ്പിന്നിതൾകളേ
ചുടു രക്തമീ മണ്ണിൽ
വെറുപ്പിൻ
കറുപ്പ് തേക്കുന്നു.
12:56 am
ഷാജു അത്താണിക്കല്‍

Posted in .jpg)

















